Thursday, 14 January 2021

സിഗ്നൽ മൊബൈൽ മെസഞ്ചർ

സർക്കാർ വകുപ്പുകളും പൊതുമേഖലാസ്ഥാപനങ്ങളും തങ്ങൾ വാട്സാപ്പിലൂടെ നൽകുന്ന സേവനങ്ങൾ സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ടിതമായ സിഗ്നൽ (Signal) പോലുള്ള സംവിധാനങ്ങൾ വഴിയാക്കുന്നതാണു നല്ലത്. 
 
ഇപ്പോഴുണ്ടായ സ്വകാര്യത (privacy) പ്രശ്നം മാത്രമല്ല ഇതിനു കാരണം. സർക്കാരിനോ പൊതുജനങ്ങൾക്കോ ഒരു നിയന്ത്രണവുമില്ലാത്ത സ്വകാര്യ സംവിധാനങ്ങൾ പൊതു ആവശ്യത്തിനു ഉപയോഗിക്കുന്നത് ശരിയല്ല. സർക്കാർ സ്കൂളുകളും ബാങ്കുകളും ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ information dissemination നു വേണ്ടി വാട്സാപ്പ് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം ഇത്തരം proprietary software ഉപയോഗിക്കാൻ നിർബന്ധിതരായ ഒരുപാട് പേരുണ്ട്. ഇത് ശരിക്കും ഇത്തരം സ്വകാര്യ-കുത്തക കമ്പനികൾക്ക് അർഹമല്ലാത്ത നേട്ടമുണ്ടാക്കി കൊടുക്കുന്നുണ്ട്.
 
സിഗ്നൽ (https://signal.org) ഒരു സ്വതന്ത്ര ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ്. പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ച ഈ ആപ്പിൽ പരസ്യങ്ങളോ, നിങ്ങളെ നിങ്ങളറിയാതെ നിരീക്ഷിക്കുന്ന ട്രാക്കറുകളോ ഇല്ല. അങ്ങനെയെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ അതിൻ്റെ സോഴ്സ്കോഡും (https://github.com/signalapp) ലഭ്യമാണു.

No comments: