Tuesday, 16 March 2010

കേരളത്തില്‍ ചൂടു കുറയുന്നു

കേരളത്തിലെ താപനില കഴിഞ്ഞ ചില ആഴ്ചകളായി 35 ഡിഗ്രി സെല്‍ഷ്യസിനു താഴെ വരുന്നതായി കാണുന്നു. താപനില 35നു മുകളില്‍ നിര്‍ത്താന്‍ ഇതാ ചില കുറുക്കുവഴികള്‍ :
  1. പറമ്പിലോ വഴിയോരത്തോ നില്‍ക്കുന്ന മരങ്ങള്‍ ഇനി ഒരിക്കലും വളരാന്‍ കഴിയാത്തവിധം വെട്ടിക്കളയുക. മരമുത്തശ്ശിയായാലും മുത്തശ്ശനായാലും അതുമല്ല ശിശുവായാലും ശരി, അതിനെ വെട്ടി, തായ് വേരു് തോണ്ടി അപ്പുറത്തെ പറമ്പിലോ അല്ലെങ്കില്‍ റോഡിലോ കൊണ്ടിടുക. വികസനത്തിന്റെ എറ്റവും വലിയ ശത്രു മരമാണു, അതുകൊണ്ടു അതിനെ വച്ചു പൊറുപ്പിക്കരുതു്.
  2. മണ്ണുകൊണ്ടുള്ള മുറ്റമോ നടപ്പാതയോ ഉണ്ടെങ്കില്‍ അതിന്റെ നാലു വശവും കരിങ്കല്ലു കൊണ്ടു കെട്ടി മിനിമം 6 ഇഞ്ച് കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുക (ഇനിയെങ്ങാനും മഴ പെയ്താല്‍ കാലില്‍ ചെളി പറ്റാതെ നടക്കാല്ലോ). 
  3. എത്രയും ഉയരത്തില്‍ കെട്ടിടങ്ങള്‍ കെട്ടാമോ, അത്രയും ഉയരത്തില്‍ കെട്ടി, അതിന്റെ നാലുവശവും അലൂമിനിയം ക്ലാഡിങും ചില്ലും പിടിപ്പിക്കണം.
  4. കുന്നുകളും ഉയര്‍ന്ന പ്രദേശങ്ങളും ഇടിച്ചു നിരപ്പാക്കി തരിശാക്കണം. ഇടിക്കുന്നതിനു മുമ്പ് തന്നെ ചെറിയ കുളമോ തോടോ കണ്ടുപിടിച്ചാല്‍ മണ്ണു വെയ്സ്റ്റാക്കാതെ ഉപയോഗിക്കാം (ഒരു വെടിക്കു ഡബിള്‍ ചൂട്).
    വേറെ വഴികള്‍ വല്ലതും ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ. ഇതെല്ലാം കൂട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു proposal കൊടുക്കാം.

    No comments: