Thursday 13 November 2008

റെഡ്മണ്ട് ഭൂവില്‍

എന്തൊക്കെ തമാശകളാണ് കാണേണ്ടി വരുന്നത്. സാമൂഹ്യ അടിത്തറയുള്ള സോഫ്റ്റ്‌വെയറുകള്‍ക്ക് ഉപയോക്തൃ സമൂഹങ്ങള്‍ (users group) ഉണ്ടാകുന്നത് സ്വാഭാവികമാണു്. അതിന്റെ ഉപയോഗവും വികസന രീതിയും അതു ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഒരു കുത്തക കമ്പനിക്കും(സോഫ്റ്റ്‌വെയറിനു അല്ല) കേരളത്തില്‍ യൂസേഴ്സ് ഗ്രൂപ്പ ഉണ്ടായിരിക്കുന്നു. കെ-മഗ്(k-mug) എന്ന പേരില്‍ 2001 മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വിവിധ ഗ്രൂപ്പുകളുടെ ലയനം കഴിഞ്ഞ മാസം കോഴിക്കോട്ടു നടന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.

കെ-മഗിന്റെ ഉത്ഘാടനം നിര്‍വഹിച്ചത് കേരളത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഘോരഘോരം പ്രസംഗിക്കുന്ന, ശ്രീ എം.പി വീരേന്ദ്രകുമാര്‍ എം.പി യാണെന്നതു ഏറ്റവും വലിയ വിരോധഭാസമായി. സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പേരിലായിരിക്കും അദ്ദേഹം ഇതിനു കൂട്ടു നിന്നത് എന്നു വിചാരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ സിപിഐ(എം) പരസ്യമായി അനുകൂലിക്കുന്നു എന്നു ശ്രീ. സീതാറാം എച്ചൂരി പ്രസ്താവിച്ച (ഇവിടെ നോക്കൂ) സ്ഥിതിക്ക് സഖാക്കളായ ബഹുമാനപ്പെട്ട മേയര്‍ ശ്രീ. എം ഭാസ്കരനും, കോഴിക്കോട് എംഎല്‍എ ശ്രീ. പ്രദീപ്കുമാറും മൈക്രോസോഫ്റ്റിന്റെ(അഥവ കെ-മഗിന്റെ) കോഴി ബിരിയാണി തിന്നാന്‍ പോയത് നാണക്കേട് തന്നെയാണു്. മാത്രമല്ല, ഇടതുപക്ഷം അംഗീകരിച്ച സംസ്ഥാന ഐടി നയരേഖയുടെ ലംഘനവും.

കോഴി ബിരിയാണി അസ്സലായി എന്നാണു് പങ്കെടുത്തവരുടെ സാക്ഷ്യപ്പെടുത്തല്‍.
"Lunch coupons were given during registration time and K-MUG served Kozhikode Chicken Biriyani and Vegetable Biriyani for the attendees. As per the feedback from participants, lunch was excellent... "

എന്തായാലും അടുത്ത വയലാര്‍ അവാര്‍ഡിനായി ഒരു പുസ്കകം കൂടി നമുക്ക് പ്രതീക്ഷിക്കാം - "റെഡ്മണ്ട് ഭൂവില്‍".

അവലംബം
http://pramode.net/2008/11/12/kerala-microsoft-users-group-launched
http://boycottnovell.com/2008/11/11/kerala-ms-user-group

2 comments:

vinay said...

കോയി(ഴി) ബിരിയാണിയെക്കാള്‍ വലുതാണോ ആശയം ?

വേണാടന്‍ said...

ആമാശയം ആശയങ്ങളെ വിഴുങ്ങി. So called കമ്മ്യൂണീസ്റ്റുകളും വ്യത്യസ്തരല്ല...