കഴിഞ്ഞ ആഴ്ചയില്‍ ഇന്ത്യയിലെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ സജീവ ചര്‍ച്ചയ്ക്കു ഹേതുവായത് ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണ്. കമ്പ്യൂട്ടറിലും അനുബന്ധ മേഖലകളിലും ഗവേഷണവും വികസനവും (Research & Development) നടത്തുന്ന സി-ഡാക് ചില സ്വതന്ത്രസോഫ്റ്റ്‌വെയറുകളില്‍ നടത്തുന്ന വിഭജനമാണ്(forking) ചര്‍ച്ചാവിഷയമായത്.
സി-ഡാക്കിന്റെ ചെന്നൈ കേന്ദ്രം ഗ്നോം പണിയിടത്തിനു വേണ്ടി മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകളില്‍ തര്‍ജ്ജമ ചെയ്തതാണ് എറ്റവും ഒടുവില്‍ വാര്‍ത്തയായത്. സി-ഡാക് പരിഭാഷപ്പെടുത്തി എന്നു അവകാശപ്പെടുന്ന പല ഫയലുകളും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന കൂട്ടായ്മ മുന്‍പ് ചെയ്തിട്ടുള്ളതാണ്. പല വാക്കുകള്‍ക്കും വിചിത്രമായ തര്‍ജ്ജമയാണ് സി-ഡാക്കിലെ പരിഭാഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം Free Software എന്നതിന്റെ തര്‍ജ്ജമയാണ്. "സൌജന്യ സോഫ്റ്റ്‌വെയര്‍" എന്നാണ് സി-ഡാക്ക് കണ്ടെത്തിയ വാക്ക്. സി-ഡാക്കിന്റെ ഭാഷയോടുള്ള വെല്ലുവിളി ഇവിടെ കാണാം : http://downloads.bosslinux.in/Translated_Po_files/Translated_Po_files_18_languages/malayalam%20ml/
ഇതിനു മുന്‍പ് ഡെബിയന്‍ ഗ്നു/ലിനക്ലിനെ വിഭജിച്ച് ബോസ് ലിനക്സ്, ഓപ്പണ്‍ഓഫീസിനെ വിഭജിച്ച് ഭാരതീയ ഓപ്പണ്‍ഓഫീസ് എന്നിങ്ങനെ രണ്ട് "സൌജന്യ സോഫ്റ്റ്‌വെയര്‍" സി-ഡാക്കിന്റെ ബാംഗ്ളൂര്‍ കേന്ദ്രം പുറത്തിറക്കുകയുണ്ടായി. ഭാരതീയ ഓപ്പണ്‍ഓഫീസിന്റെ Credits and Contributions പേജില്‍ യഥാര്‍ത്ഥ ഓപ്പണ്‍ഓഫീസിന്റെ പരാമര്‍ശം പോലുമില്ല.
മേല്‍പറഞ്ഞ എല്ലാ സംരംഭങ്ങള്‍ക്കും സജീവമായ ഒരു സമൂഹം ഉണ്ടെന്നിരിക്കെ, നാട്ടുകാരുടെ നികുതിപ്പണം ഇത്തരം അര്‍ത്ഥശൂന്യമായ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കേണ്ടതാണ്. സി-ഡാക്കിനു സ്വതന്ത്രസോഫ്റ്റ്‌വെയറിനെ പിന്തുണയ്ക്കണമമെന്നു ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കില്‍ സംരംഭങ്ങളുടെ യഥാര്‍ത്ഥ സമൂഹവുമായി(upstream community) ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാതെ, സംരംഭങ്ങളുടെ വിഭജനം ഒരു തരത്തിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിനു ഗുണം ചെയ്യില്ല.
2 comments:
etta,
"http://downloads.bosslinux.in/Translated_Po_files/Translated_Po_files_18_languages/malayalam%20ml/"
this link is invalid, i suppose...please check it..
pinne, post ഉഗ്രന്‍ !!!
Post a Comment