Friday 2 May 2008

പ്രവീണ്‍ സത്പുതെയ്ക്കും രാഹുല്‍ ബലേറോയ്ക്കും അയച്ച മറുപടി

മലയാളം യൂണിക്കോഡ് ഫോണ്ടുകളായ മീരയും ലോഹിതും തമ്മില്‍ പ്രവീണ്‍ സത്പുതെ ഒരു താരതമ്യം നടത്തുകയുണ്ടായി. എന്നാല്‍ പ്രസ്തുത ബ്ളോഗിലേക്കുള്ള കമന്റുകള്‍ അദ്ദേഹം മോഡറേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അതുകൊണ്ട് , അതിനുള്ള മറുപടി ഇവിടെ പോസ്റ്റു ചെയ്യുന്നു. ഇത് മെയ് 1 ന് ഇവിടെ പോസ്റ്റു ചെയ്തതാണ്.

രാഹുല്‍ ഇതൊന്നും കണ്ടില്ലേ ?
242016
441654
അതോ ഇതൊന്നും "ബഗ്ഗ്" എന്ന വിശേഷണത്തില്‍ ഉള്‍പ്പെടില്ലേ ? മലയാളം റെന്‍ഡറിങ്ങില്‍ നിലവിലുള്ള 2 പ്രധാന പ്രശ്നങ്ങളാണ് ഈ 2 ബഗ്ഗിലും വിവരിച്ചിട്ടുള്ളത്. ലോഹിതിന്റെ പ്രശ്നങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ ഒരു ചൊല്ലുണ്ട്: "ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ എളുപ്പമാണ്. എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഒരിക്കലും ഉണര്‍ത്താന്‍ പറ്റില്ല". അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്തുതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന ഈ ബഗ്ഗുകള്‍ക്ക് ഒരു പരിഹാരം ഉണ്ടായിട്ടുകൂടി അതു നടപ്പിലാക്കാത്തത് എന്തു കൊണ്ടാണ് ?

5 കോടി ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയുടെ ലിപി എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഒരിക്കലും മലയാളം ഉപയോഗിച്ചിട്ടില്ലാത്തവര്‍. കഷ്ടം !!!

It's ridiculous that people who don't know or use Malayalam are commenting about Malayalam font and rendering issues. So I purposefully posted this in Malayalam.